കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒരാളെ കാണാതായി. കുമ്മണ്ണൂര്‍ സ്വദേശി ചെറുശേരില്‍ രാജുവിനെയാണ് കാണാതായത്. കിടങ്ങൂര്‍ കടുതോടി കടവിനു സമീപത്താണ് ഇയാളെ കാണാതായത്. ബാഗും മൊബൈല്‍ ഫോണും കടവില്‍ കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കിടങ്ങൂര്‍ പോലീസും, പാലായില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ശക്തമായ ഒഴുക്കുള്ള പ്രദേശത്ത് സ്‌കൂബ ഡൈവേഴ്‌സും തിരച്ചിലിനായി എത്തിയിട്ടുണ്ട്.
0 Comments