കിടങ്ങൂരില്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസിലെ മൂന്നാമത്തെ പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സംഭവത്തിന്റെ സൂത്രധാരനായ കിടങ്ങൂര്‍ മൂഴിക്കല്‍ ജോമോനാണ് കിടങ്ങൂര്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയത്. നവംബര്‍ 16ന് നടന്ന മോഷണത്തില്‍ പ്രതികളായ 2 പേരെ കിടങ്ങൂര്‍ പോലീസ് 24 മണിക്കൂറിനകം പിടികൂടിയിരുന്നു. 2 പ്രതികള്‍ പിടിയാലതറിഞ്ഞ് ജോമോന്‍ പണവുമായി മുങ്ങുകയായിരുന്നു. ഒളിവില്‍ തുടരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. ജോമോനാണ് കവര്‍ച്ചക്ക് പദ്ധതിയിട്ടതെന്നും, പണം വാഗ്ദാനം ചെയ്ത് തങ്ങളെ ഒപ്പം കൂട്ടുകയായിരുന്നുവെന്നും നേരത്തെ പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു.
0 Comments