കിസ്‌കോ ബാങ്ക് ഏര്‍പ്പെടുത്തിയ പാലാ നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് കവി ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. അര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന്‍ കണ്‍വീനറും അഡ്വ. തോമസ് വി റ്റി, രവി പാലാ, ചാക്കോ സി പൊരിയത്ത്, രവി പുലിയന്നൂര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി നിയോഗിച്ച ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്ത്. പ്രൊഫ. ആര്‍ എസ് വര്‍മ്മജി , ചാക്കോ സി പൊരിയത്ത്, സാംജി റ്റി വി പുരം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് കാവ്യസപര്യയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ആലങ്കോട് ലീലാകൃഷ്ണനെ ഏഴാമത് പാലാ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫ. ആര്‍ എസ് വര്‍മ്മജി , ചാക്കോ സി പൊരിയത്ത്, ജോര്‍ജ്ജ് സി കാപ്പന്‍ , അഡ്വ. തോമസ് വി റ്റി, രവി പാലാ, രവി പുലിയന്നൂര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments