പക്ഷിപ്പനി പേടി അകറ്റാന്‍ കോട്ടയത്ത് ഡെക് ഫെസ്റ്റ് നടന്നു. ജില്ലാകളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവര്‍ താറാവ് കറിയും മുട്ടയും കഴിച്ചുകൊണ്ടാണ് ഡെക് ഫെസ്റ്റില്‍ പങ്കുചേര്‍ന്നത്. ജില്ല പഞ്ചായത്ത് അങ്കണത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ പരിപാടി നടന്നത്. നൂറ്റി അന്‍പതോളം പേര്‍ക്ക് അപ്പവും താറാവ് കറിയും തയ്യാറാക്കി നല്‍കി. ഐമനം , കുമരകം മേഖലയിലെ താറാവ് കര്‍ഷകരാണ് ഡെക് ഫെസ്റ്റില്‍ പങ്കുചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ല കളക്ടര്‍ ഡോ. പി കെ ജയശ്രീ, ഡി എം ഒ ഡോ. എന്‍ പ്രിയ, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ റ്റി തങ്കച്ചന്‍ , വെറ്റിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരില്‍ തുടങ്ങിയവരും പങ്കെടുത്തു.
0 Comments