നിര്‍ഭയ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെയും മഹിള ശക്തികേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ കോട്ടയത്ത് രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി 8.30 ന് കളക്ട്രേറ്റ് അങ്കണത്തില്‍നിന്നും ആരംഭിച്ച രാത്രി നടത്തം ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ ആശംസകള്‍ അര്‍പ്പിച്ചു. വനിത ശിശുവികസന ഓഫീസര്‍ ജെബിന്‍ ലോലിത സ്ത്രീസുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധിസ്‌ക്വയറില്‍ സമാപിച്ച രാത്രി നടത്തത്തില്‍ നൂറോളം വനിതകള്‍ പങ്കുചേര്‍ന്നു.
0 Comments