കേരള കാര്‍ഷിക സര്‍വ്വകലാശാലയുടേയും, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ കാര്‍ഷിക വിജ്ഞാന ബോധവല്‍ക്കരണ സെമിനാറിന് പാലായില്‍ തുടക്കമായി. സാങ്കേതിക വിദ്യാ വാരാചരണത്തിന്റെ ഭാഗമായാണ് 5 ദിവസം നീണ്ടു നില്‍ക്കുന്ന പ്രതീക്ഷ 2021 പരിപാടി സംഘടിപ്പിക്കുന്നത്. മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളി പാരീഷ് ഹാളില്‍ പ്രതീക്ഷ 2021 പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു.
0 Comments