കുന്നപ്പള്ളിയേല്‍ സൂപ്പര്‍മാര്‍ക്കറ്റ് അയര്‍ക്കുന്നത്ത് പ്രവര്‍ത്തനമാരംഭിച്ചു. സെന്‍ട്രല്‍ ജംഗ്ഷനില്‍ അയര്‍ക്കുന്നം അങ്ങാടിയുടെ ഉദ്ഘാടനം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എംകെ തോമസുകുട്ടി നിര്‍വഹിച്ചു. കുന്നപ്പള്ളിയേല്‍ ഓയില്‍ മില്‍സിന്റെ രുചികരം ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ആദ്യവില്പന അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടിആര്‍ രഘുനാഥന്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് അംഗം ജെയിംസ് കുന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം റെജി എം ഫിലിപ്പോസ്, സിഐടിയു ജില്ലാ പ്രസിഡന്റ് റജി സക്കറിയ, കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ അഡ്വ ഫില്‍സണ്‍ മാത്യൂസ്, നീറിക്കാട് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അയര്‍ക്കുന്നത്ത് 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കുന്നപ്പള്ളിയേല്‍ ഏജന്‍സീസിന്റെ പുതിയ സംരംഭമാണ് അയര്‍ക്കുന്നം അങ്ങാടി. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങളും ആകര്‍ഷകമായ വിലക്കുറവും ഹോം ഡെലിവറി അടക്കമുള്ള സേവനങ്ങളും അയര്‍ക്കുന്നം അങ്ങാടിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
0 Comments