അതിരമ്പുഴയിലും പരിസരങ്ങളിലും, മോഷണശ്രമം നടത്തിയ സംഘത്തെ പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ സാഹചര്യം മുതലെടുക്കാന്‍ സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നതായി ആക്ഷേപമുയരുന്നു. ജനങ്ങളില്‍ ഭീതി പരത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പലയിടങ്ങളിലും കുറുവാ സംഘത്തെ കണ്ടതായും, വീടുകളില്‍ അടയാളങ്ങള്‍ പതിപ്പിച്ചതായുമാണ് പ്രചരണങ്ങള്‍ നടക്കുന്നത്. പാലായില്‍ തമിഴ്‌നാട് സ്വദേശിയായ സ്ത്രീ വയോധികയുടെ മാല പൊട്ടിച്ചെടുത്ത സംഭവവും ഇത്തരം പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. എന്നാല്‍ കുറുവാ സംഘത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ മുതലെടുക്കാന്‍ മയക്കുമരുന്നു സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധരാണ് ശ്രമം നടത്തുന്നതെന്നാണ് സൂചനകള്‍. രാത്രികാലങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
0 Comments