കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒരാളെ കാണാതായതായി സംശയം. കിടങ്ങൂർ കടുതോടി കടവിലാണ് സംഭവം. രാവിലെ കടവിൽ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിനെയാണ് കാണാതായത്. ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് തെരച്ചിൽ നടക്കുന്നത്. പാലാ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തെരച്ചിൽ നടത്തുന്നത് കിടങ്ങൂർ പോലീസും സ്ഥലത്തെത്തി. ഒഴുക്ക് ശക്തമായതിനാൽ സ്കൂബ സംഘം എത്തുമെന്നും പോലീസ് അറിയിച്ചു
0 Comments