മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയില്‍ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഓപ്പണ്‍ സര്‍വകലാശാല കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധ സദസ്സ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് വി എസ് ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ മഹേഷ്, ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കെ ബി, നേതാക്കളായ ജോസ് മാത്യു എന്‍ നവീന്‍, എസ് പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments