അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയുടെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. സര്‍ക്കാരിന്റെ നയം ദരിദ്രര്‍ക്ക് ഗുണകരമാണെങ്കിലും അര്‍ഹത ഉള്ളര്‍ പലരും ലിസ്റ്റില്‍നിന്നും പുറത്താകുന്ന തരത്തിലാണ് സര്‍വ്വേ മാനദണ്ഡങ്ങളെന്നും എംഎല്‍എ പറഞ്ഞു. മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമ കേന്ദ്രത്തിന്റെയും വാര്‍ഡുതല ഗ്രാമസഭയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ. വാര്‍ഡ് മെമ്പര്‍ സുനു ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലൂക്കോസ് മാക്കില്‍ , പഞ്ചായത്തംഗങ്ങളായ ടോമി കാറുകുളം, ബിനോ സഖറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ വിവിധ ദേവാലയങ്ങളുടെ സമീപത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ഗ്രാമസഭയുടെ നിര്‍ദ്ദേശം അംഗീകരിച്ച് ഫണ്ട് അനുവദിക്കുമെന്നും എംഎല്‍എ പറഞ്ഞു.
0 Comments