മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ രാത്രിയില്‍ തുറന്നുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടത് പല വീടുകളിലും വെള്ളം കയറാനിടയാക്കിയിരുന്നു. കേരളത്തിന്റെ പ്രതിഷേധം വക വയ്ക്കാതെ തമിഴ്‌നാട് ഗവണ്‍മെന്റ് നടത്തുന്ന ജനദ്രോഹ നടപടി തടയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപിയും, തോമസ് ചാഴികാടന്‍ എംപിയും പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്തി.
0 Comments