ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചതിനെതിരെ എന്‍.ജി.ഒ. അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റില്‍ പ്രതിഷേധ സംഗമം നടത്തി. എന്‍.ജി.ഒ . അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ് ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ സമ്മേളനം എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് തോമസ് ഹെര്‍ബിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രഞ്ചു .കെ.മാത്യു, ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി വി.പി. ബോബിന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ് ഇരിവേരി, പി.സി. മാത്യു, കണ്ണന്‍ ആന്‍ഡ്രൂസ്, സഞ്ജയ് . എസ്.നായര്‍, കെ.സി.ആര്‍. തമ്പി, ജെ.ജോബിന്‍സണ്‍, പി.വി., സ്മിത ദേവകി എന്നിവര്‍ സംസാരിച്ചു.
0 Comments