ഏറ്റുമാനൂര്‍ നെഹ്രു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ എസ് ബീന നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സി.കെ ബാബു അദ്ധ്യക്ഷനായിരുന്നു. സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്ന വിഷയത്തെക്കുറിച്ച് എ.എസ്.ഐ കെ.ആര്‍ അനില്‍കുമാര്‍ ക്ലാസ്സ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ആര്‍ രാധാമണി, എന്‍സിഎസ് സെക്രട്ടറി തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments