കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സാഹിത്യകാരനായ അനിയന്‍ തലയാറ്റുംപള്ളിയുടെ കാനന ക്ഷേത്രം സന്ദര്‍ശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നക്ഷത്രവനം, നവഗ്രഹ ഉദ്യാനം, രാശിചക്ര ഉദ്യാനം എന്നിവ ഉള്‍ക്കൊള്ളുന്ന കാനന ക്ഷേത്രമാണ് കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ അനിയന്‍ തലയാറ്റുംപള്ളി ഒരുക്കിയിരിക്കുന്നത്. കാനന ക്ഷേത്രത്തിലെ പ്രകൃതിസൗഹൃദ നിര്‍മ്മിതികള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വിസ്മയക്കാഴ്ചയൊരുക്കി. അനിയന്‍ തലയാറ്റുംപള്ളിയുടെ പുത്ര ഭാര്യയായ ഹേമ നീലമനയുടെ മ്യൂറല്‍ പെയ്ന്റിംഗ് പ്രദര്‍ശനവും കുട്ടികളില്‍ കൗതുകമുണര്‍ത്തി. ചുവര്‍ചിത്രകലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങളാണ് ഹേമ നീലമന ക്യാന്‍വാസില്‍ പകര്‍ത്തിയിരുന്നത്. പ്രിന്‍സിപ്പല്‍ പി പി നാരായണന്‍ നമ്പൂതിരി, പ്രോഗ്രാം ഓഫീസര്‍ ആര്‍ സമ്പത്ത്, അധ്യാപികമാരായ സജിമോള്‍ പി വര്‍ഗ്ഗീസ്, മായാദേവി, ദീപ പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കാനന ക്ഷേത്ര സന്ദര്‍ശനം കുട്ടികള്‍ക്ക് നവ്യാനുഭവമായി.
0 Comments