കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി പാലാ നാരായണന്‍ നായരുടെ 111-ാം ജന്‍മദിനം ആഘോഷിക്കും. ശനിയാഴ്ച രാവിലെ 10 30ന് പാലാ കിഴതടിയൂര്‍ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ചെയര്‍മാന്‍ ഡോ എംസി ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും. ഡോ ബി സന്ധ്യ ഐപിഎസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. മഹാകവിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ കിസ്‌കോ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പനെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആദരിക്കും. പ്രൊഫസര്‍ സിജെ സെബാസ്റ്റ്യന് ഭാഷാചാര്യ പുരസ്‌കാരം സമര്‍പ്പിക്കും.. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, എകെ ചന്ദ്രമോഹന്‍, അഡ്വ എഎസ് തോമസ്, സോമശേഖരന്‍ നായര്‍, അഡ്വ ജയദീപ് പാറയ്ക്കല്‍, കെഒ വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
0 Comments