Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി


നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐറ്റി യു പാലാ ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐറ്റി യു ഏരിയ സെക്രട്ടറി റ്റി ആര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് പി എം ജോസഫ് അധ്യക്ഷനായിരുന്നു. അഡ്വ. ജോഷി ജേക്കബ്, ജോസ് തോമസ്, റ്റി ആര്‍ മണി, വി കെ അശോക് കുമാര്‍, സാബു സെബാസ്റ്റിയന്‍, വി ആര്‍ ബാലകൃഷ്ണന്‍, കെ വി ഷാജി, ഒ എ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നല്‍കണമെന്നും പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments