പാലാ മുരിക്കുംപുഴയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കൊപ്പം കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് പോലീസ്. പഠനശേഷം വീട്ടില്‍ ചാക്കില്‍ സുക്ഷിച്ചിരുന്ന അസ്ഥികൂടം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം ആക്രി ശേഖരിക്കുന്നവര്‍ക്ക് കൈമാറുകയായിരുന്നു. ആക്രികച്ചവടക്കാരാണ് അസ്ഥികൂടഭാഗങ്ങള്‍ മുരിക്കുംപുഴയില്‍ ഉപേക്ഷിച്ചത്. അസ്ഥികൂടങ്ങള്‍ പഠനാവശ്യത്തിനായി വാങ്ങാന്‍ കിട്ടുമെന്നതും വീടുകളില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നുമുള്ളത് പലരെയും അമ്പരിപ്പിക്കുകയാണ്.
0 Comments