Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുരിക്കുംപുഴയില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി


പാലാ മുരിക്കുംപുഴയില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലയോട്ടിയും, പ്ലാസ്റ്റിക് കവറിലാക്കിയ അസ്ഥിക്കഷണങ്ങളുമാണ് കണ്ടെത്തിയത്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്കും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമൊപ്പമാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടത്. മുരിക്കുംപുഴയില്‍ നഗരസഭാ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള പുരയിടത്തിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments