കേരളവുമായി ആലോചിക്കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിടുന്നത് തെറ്റായ നടപടിയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിസി തോമസ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. മുല്ലപ്പെരിയാര്‍ ഡാം സ്വന്തമാക്കാന്‍ തമിഴ്‌നാട് നീക്കം നടത്തിയിരുന്നതായും പി.സി തോമസ് പറഞ്ഞു. ഇന്ത്യയിലെ ഡാമുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഗവ രജിസ്റ്റര്‍ തിരുത്തി മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാടിന്റേതായി മാറ്റിയിരുന്നു. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ രജിസ്റ്റര്‍ തിരുത്തിക്കുവാന്‍ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും, കേരള മുഖ്യമന്ത്രിയേയും നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നതായും പി.സി തോമസ് പറഞ്ഞു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലൂടെയാണ് രജിസറ്ററിലെ തെറ്റ് തിരുത്താനുള്ള വിധി സമ്പാദിച്ചതെന്നും പി.സി തോമസ് പറഞ്ഞു.
0 Comments