ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഡിസംബര്‍ പത്തിന് കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ജി .രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി. ബി .ചന്ദ്രബോസ് അധ്യക്ഷത വഹിക്കും.തോമസ് പാലാ വാര്‍ഷിക കണക്ക് അവതരിപ്പിക്കും. തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. മൂന്നുമണിക്ക് പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. എസ്.എസ്.എല്‍.സി .പ്ലസ് ടു അവാര്‍ഡ് വിതരണം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിക്കും വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ജി .രാജു , വൈസ് പ്രസിഡന്റ് ടോമി പാറപ്പുറം, ജോ.സെക്രട്ടറി സിബി ആന്റണി , ജില്ലാ സെക്രട്ടറി റെജി കുമരകം, തോമസ് പാലാ, ബാബൂസ് രത്‌നഗിരി എന്നിവര്‍ പങ്കെടുത്തു.
0 Comments