കിടങ്ങൂര്‍ പി.കെ.വി ലൈബ്രറിയില്‍ സ്‌നേഹസാന്ത്വനം പദ്ധതിയുടെ ഭാഗമായി അനുസ്മരണ സമ്മേളനവും, സഹായവിതരണവും നടന്നു. കൊട്ടാരത്തില്‍ കെ.എന്‍ ചെല്ലമ്മ അനുസ്മരണ സമ്മേളനം ഉദ്ഘാനവും, ഫോട്ടോ അനാച്ഛാദനവും, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം രശ്മി രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി ഗീത അദ്ധ്യക്ഷയായിരുന്നു. വീല്‍ചെയര്‍ വിതരണവും, ഉപഹാര സമര്‍പ്പണവും ജോണി കണ്ടാരപ്പള്ളില്‍ നിര്‍വ്വഹിച്ചു. പ്രൊഫസര്‍ മെല്‍ബി ജേക്കബ് ലൈബ്രറിക്ക് സമര്‍പ്പിച്ച പുസ്തകങ്ങള്‍ സെക്രട്ടറി ഷീലാ റാണി ഏറ്റുവാങ്ങി. ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍, ബിനു കെ.ആര്‍, സീതാദേവി കൊട്ടാരത്തില്‍, ഹരിതാ എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments