പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ യുവതി മരണമടഞ്ഞു. കെവിഎംഎസ് ജംഗ്ഷനില്‍ രാവിലെ 8 മണിയോടെയായിരുന്നു അപകടം. കെവിഎംഎസ് ആശുപത്രി ജീവനക്കാരിയായ അമ്പിളിയാണ് മരണമടഞ്ഞത്. 43 വയസ്സായിരുന്നു. കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തില്‍ സന്തോഷിന്റെ ഭാര്യയാണ് അമ്പിളി. ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്പിളി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തില്‍ ലോറി കയറിയിറങ്ങുകയായിരുന്നു.. പോലീസും, നാട്ടുകാരും ചേര്‍ന്ന് യുവതിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments