കോട്ടയം കൊല്ലാട് കളത്തില്‍ കടവില്‍ മീന്‍ കൂടിനുള്ളില്‍ പെരുമ്പാമ്പ് കുടുങ്ങി. കൊല്ലാട് സ്വദേശി തങ്കപ്പന്റെ മീന്‍ കൂടിനുള്ളിലാണ് 40 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പ് കുടുങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. സാധാരണയായി ചെറു മീനുകള്‍ കുടുങ്ങാറുളള കൂടിന് നല്ല ഭാരം അനുഭവപ്പെട്ടതോടെ തിരഞ്ഞപ്പോഴാണ് പെരുമ്പാമ്പാണെന്ന് മനസിലായതെന്ന് തങ്കപ്പന്‍ പറഞ്ഞു. പാമ്പിനെ കണ്ടയുടനെ പഞ്ചായത്ത് മെമ്പറെ അറിയിച്ച ശേഷം പാമ്പുമായി വള്ളത്തില്‍ കളത്തില്‍ കടവിലേക്ക് വരികയായിരുന്നു. വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയ വിവരം അറിഞ്ഞോടെ നിരവധി ആളുകളാണ് കളത്തില്‍ കടവ് പാലത്തിന് സമീപത്തേക്ക് എത്തിയത്. പാറമ്പുഴയില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൂടയിലാക്കി. പാമ്പിനെ പമ്പാ വനമേഖലയില്‍ തുറന്നുവിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
0 Comments