രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിന് വീണ്ടും റാങ്കുകളുടെ തിളക്കം. 2021 ലെ എം ജി യൂണിവേഴ്‌സിറ്റി പി.ജി. പരീക്ഷയില്‍ എം എസ് ഡബ്ല്യൂ വിദ്യാര്‍ത്ഥിനികളായ അഭിനയ ദേവ് , വീണാ മുരളി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. എം.എസ്.സി. ബയോടെക്‌നോളജി പരീക്ഷയില്‍ പാര്‍വ്വതി പ്രകാശ് ഒന്നാം റാങ്കും, ആശിഷ് ഐസക് നാലാം റാങ്കും, വിസ്മയ മണിക്കുട്ടന്‍ ഏഴാം റാങ്കും നേടി. കോളേജ് ഹാളില്‍ നടന്ന അനുമോദനയോഗത്തില്‍ കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരില്‍ പി റ്റി എ പ്രസിഡന്റ് സോജന്‍ ഈറ്റക്കല്‍ ഡിപ്പാര്‍ട്ടമെന്റ് മേധാവികളായ ഡോ. സജേഷ്‌കുമാര്‍ എന്‍. കെ , സിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments