പ്രധാന റോഡുകളില്‍ പകല്‍ സമയത്ത് യാത്രതടസ്സം ഉണ്ടാക്കുന്ന തരത്തില്‍ റോഡ് ടാറിംഗ് നടത്തുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. പോലീസിന്റെയോ പിഡബ്ല്യൂഡി അധികൃതരുടെയോ മുന്നറിയിപ്പില്ലാതെയാണ് ഗതാഗതം തടസ്സപ്പെടുത്തി ടാറിംഗ് നടത്തുന്നത്. രാത്രികാലങ്ങളില്‍ നടത്തേണ്ട ടാറിംഗ് പകല്‍ സമയത്ത് നടത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്. വാഹന നിയന്ത്രണത്തിനായി ടാറിംഗ് ജീവനക്കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതായും ആക്ഷേപമുയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയാനും കയ്യേറ്റം നടത്താനും ടാറിംഗ് തൊളിലാളികള്‍ തയ്യാറാകുന്നതായാണ് പരാതി ഉയരുന്നത്.
0 Comments