വനപാലകരുടെ കായികമേള പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ചു. കേരള വനം-വന്യജീവി വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സ്‌പോര്‍ട്‌സ് മീറ്റാണ് പാലായില്‍ നടക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ ഡിവിഷനുകളില്‍ നിന്നുള്ള ജീവനക്കാരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ്ജി പി മാത്തച്ചന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ സാമുവല്‍ പച്ചുവ മുഖ്യ പ്രഭാഷണം നടത്തി. 300-ഓളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ അത്‌ലറ്റിക്‌സ് ഇനങ്ങളാണ് നടന്നത്. നീന്തല്‍, ക്രിക്കറ്റ്, ഷൂട്ടിംഗ് തുടങ്ങിയ മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും.
0 Comments