മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് ഏഴാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു. കുമ്മണ്ണൂര്‍ പറയ്ക്കാട്ടു വീട്ടില്‍ രാജു സെബാസ്റ്റ്യന്‍ - സിനി ദമ്പതികളുടെ മകന്‍ സിയോണ്‍ രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായി ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിയോണിന്റെ കൈയില്‍ നിന്നും വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചിരുന്നു. ഇതില്‍ പിണങ്ങി കുട്ടി മുറിക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. പുറത്തുപോയ വീട്ടുകാര്‍ തിരികെയെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് കുട്ടിയെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ടെസ്റ്റിന് ശേഷം നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
0 Comments