രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന ചിന്തയോടെയാകണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതെന്ന് സുരേഷ് ഗോപി എം പി. വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതടക്കമുള്ള നിയമങ്ങള്‍ നവോദ്ധാനം ലക്ഷ്യമിട്ടുള്ളതാണെന്നും രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയല്ല വിലയിരുത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലായില്‍ സന്മനസ്സ് കൂട്ടായ്മയുടെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചികിത്സ സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി എം പി.
0 Comments