പാലാ-തൊടുപുഴ റോഡില്‍ അന്തീനാടിന് സമീപം ബിഎംഡബ്ല്യു കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ചു കയറി. കേരള ക്രിക്കറ്റ് അസോസ്സിയേഷന്റെ മുന്‍ പ്രസിഡന്റ് റ്റി.സി മാത്യു സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അശ്രദ്ധമായി എടുത്തതിനെ തുടര്‍ന്ന് ഇടിക്കാതിരിക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശവും, വൈദ്യുതി പോസ്റ്റും തകര്‍ന്നു. കൈക്ക് ചെറിയ പരിക്കേറ്റ കെ.സി മാത്യുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments