Breaking...

9/recent/ticker-posts

Header Ads Widget

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര


ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര ഭക്തിനിര്‍ഭരമായി. തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. താളമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ കാണിക്കമണ്ഡപത്തിന് സമീപത്തുനിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. താലപ്പൊലി ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തിയതിന് ശേഷം വിശേഷാല്‍ ദീപാരാധന, വലിയകാണിക്ക എന്നിവ നടന്നു. തന്ത്രി നരമംഗലം ചെറിയനീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.



Post a Comment

0 Comments