Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ക്രിയകള്‍ക്കുള്ള ധനസമാഹരണത്തിന് തുടക്കമായി


കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധിപ്രകാരമുള്ള പരിഹാര ക്രിയകള്‍ക്കുള്ള ധനസമാഹരണത്തിന് തുടക്കമായി. ഫെബ്രുവരി മൂന്ന് മുതല്‍ 10 വരെ നടക്കുന്ന തിരുവുത്സവ ആഘോഷങ്ങള്‍ക്ക് ശേഷമാണ് പരിഹാര ക്രിയകള്‍ ആരംഭിക്കുന്നത്. അഡ്വ. വിനോദ് കുമാര്‍, കാണക്കാരി മുന്‍ പഞ്ചായത്തംഗം അനിത നന്ദകുമാര്‍ എന്നിവരില്‍ നിന്നും മേല്‍ശാന്തി പ്രശാന്ത് നമ്പൂതിരി, കാണക്കാരി ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ എന്‍ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. 17 ലക്ഷം രൂപയാണ് ഉത്സവത്തിനും പരിഹാരക്രിയകള്‍ക്കുമായി ചിലവ് പ്രതീക്ഷിക്കുന്നത്. പരിപാടികളുടെ നടത്തിപ്പിനായി 51 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.



Post a Comment

0 Comments