കുറുവ തസ്‌ക്കര സംഘത്തെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുന്ന അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച രാത്രിയും മോഷ്ടാക്കളെ കണ്ടതായി നാട്ടുകാര്‍. അതിരമ്പുഴ കുറ്റിയെക്കവല ഭാഗത്ത് രണ്ടുപേര്‍ തല മറച്ച് നടന്നു പോകുന്നതായി സി സി റ്റി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.. മണ്ണാര്‍കുന്നിലും ശ്രീകണ്ഠമംഗലത്തുമാണ് മോഷ്ഠാക്കളെ കണ്ടതായി പറയുന്നത്. പഞ്ചായത്തംഗം ജോസ് അഞ്ജലിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ശ്രീകണ്‍ഠമംഗലത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന 4 പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ തസ്‌ക്കര സംഘം തടഞ്ഞു നിര്‍ത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതിരമ്പുഴയില്‍ മോഷണത്തിനെത്തിയത് കുറുവ സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാത്രികാലങ്ങളില്‍ ദേഹമാസകലം മൂടിയ അപരിചിതരെ പലയിടത്തും കാണുന്നത് ആശങ്കക്കിടയാക്കുകയാണ്.
0 Comments