സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ഏര്‍പ്പെടുത്തിയ യൂത്ത് ഫോട്ടോഗ്രഫി അവാര്‍ഡ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം തിരുനക്കര ആര്‍.കെ മേനോന്‍ സ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു. കല-സാമൂഹിക പ്രതിബദ്ധത-കൃഷി എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയ ശ്രീരാഗ് രഘു, വിഎസ് വിഷ്ണു, നിതീഷ് കൃഷ്ണന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. രാജന്‍ പൊതുവാള്‍, പി മുസ്തഫ, റസാഖ് താഴത്തങ്ങാടി, കെ രവികുമാര്‍ എന്നിവരെ ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ബി ഗോപകുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments