കടനാട് പഞ്ചായത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് യുഡിഎഫിന്റേയും, എംഎല്‍എയുടേയും നിലപാടുകള്‍ രാഷ്ട്രീയ കാപട്യമാണെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെയാണ് യുഡിഎഫ് സമരം നടത്തുന്നതെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. എംഎല്‍എ നല്‍കിയ റോഡുകളുടെ ലിസ്റ്റിലെ ന്യൂനതകള്‍ പരിഹരിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കി നല്‍കാനാണ് ഭരണസമിതി തീരുമാനിച്ചത്. എന്നാല്‍ എംഎല്‍എ അനുവദിച്ച തുക ലാപ്‌സാക്കുന്നതിന് പഞ്ചായത്തംഗങ്ങള്‍ ശ്രമിക്കുന്നതായി വാര്‍ത്ത പരത്തുകയാണ് യുഡിഎഫ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കടനാട് പഞ്ചയത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് എംഎല്‍എ ശ്രമിക്കുന്നതെന്നും ഭരണസമിതിയംഗങ്ങള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത്് പ്രസിഡന്റ് ഉഷാ രാജു, വൈസ് പ്രസിഡന്റ് സെന്‍ പുതുപ്പറമ്പില്‍, ജെയ്‌സണ്‍ പുത്തന്‍കണ്ടം, ജിജി തമ്പി, വിജി സോമന്‍, ജെയ്‌സി സണ്ണി, ബിന്ദു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments