പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ വഴിതടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ഒ.ബി.സി മോര്‍ച്ച കുമരകം, ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മതില്‍ തീര്‍ത്തു. ഏറ്റുമാനൂര്‍ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ മതില്‍ ഒ. ബി.സി മോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.ജി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒ. ബി.സി മോര്‍ച്ച കുമരകം മണ്ഡലം പ്രസിഡന്റ് സാബു ആര്‍പ്പൂക്കര അധ്യക്ഷനായിരുന്നു. ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് ആന്റണി അറയില്‍, മോഹന്‍ദാസ്, അഡ്വക്കേറ്റ് മണികണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments