ഏറ്റുമാനൂര്‍ സ്വദേശി ഷാജി തേജസ് സംവിധാനം ചെയ്യുന്ന പ്രഥമ സിനിമ അവസ്ഥാന്തരങ്ങളുടെ പ്രകാശനകര്‍മ്മം ജനുവരി 16 - ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അസ്റ്റോറിയ ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിത്രത്തിന്റ തിരക്കഥ, സംഭാഷണം, സംവിധാനം, പ്രധാനവേഷം, ഗാനരചന, എഡിറ്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് തുടങ്ങിയവയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഷാജി തേജസാണ്. രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണിത്. കോട്ടയം പുരുഷന്‍ ,അച്ചന്‍കുഞ്ഞ്, ജഗദീഷ് സ്വാമിയാശാന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പി. എസ്. നിഷ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷാജി തേജസ്, ജോസഫ് പോള്‍, സന്തോഷ് പാലാ, പി. എസ്. നിഷ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments