ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ നമ്പ്യാകുളം ഇണ്ടിക്കുഴിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണമടഞ്ഞു. കോതനല്ലൂര്‍ പ്ലാച്ചിറയില്‍ മനോജ് കുര്യനാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രികനെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12.30ഓടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞു. പോലീസെത്തിയതിനു ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.
0 Comments