നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി തകര്‍ന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ ഷട്ടര്‍ കവലയില്‍ തട്ടുകടയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments