മൂന്നിലവ് പഞ്ചായത്തിലെ കട്ടിക്കയത്തില്‍ കുളിക്കാനിറങ്ങിയ നിയമവിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തൊടുപുഴ കാരിക്കോട് സ്വദേശി അനന്തകൃഷ്ണനാണ് കയത്തില്‍ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനന്തകൃഷ്ണന്‍. മറ്റൊരു സുഹൃത്തിനൊപ്പമാണ് അനന്തകൃഷ്ണ്‍ ഇവിടെയെത്തിയത്. നീന്തല്‍ വശമില്ലാതിരുന്ന അനന്തകൃഷ്ണന്‍ കയത്തിലിറങ്ങിയതോടെ മുങ്ങിപ്പോവുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
0 Comments