രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എക്കാലവും മാതൃകയാക്കാവുന്ന നേതാക്കളായിരുന്നു അഡ്വ.ടി വി അബ്രാഹവും ഉഴവൂര്‍ വിജയനുമെന്ന് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിയുക്ത ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് തോമസ് പറഞ്ഞു. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായി ചാര്‍ജെടുക്കുന്നതിന് മുമ്പായി ഇരു നേതാക്കന്മാരുടെയും കബറിടത്തുങ്കല്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു നേതാക്കന്മാരുടെയും സഹധര്‍മ്മിണിമാരായ പ്രെഫ.കൊച്ചുത്രേസ്യാ അബ്രാഹം, ചന്ദ്രമണി ടീച്ചര്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ്, എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി കെ ആനന്ദക്കുട്ടന്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, അഡ്വ.വി എല്‍ സെബാസ്റ്റ്യന്‍, എസ് അനന്ദകൃഷ്ണന്‍, രാജന്‍ ആരംപുളിക്കല്‍ എന്നിവരോടൊപ്പമാണ് പുഷ്പാര്‍ച്ചന നടത്തിയത്.
0 Comments