Breaking...

9/recent/ticker-posts

Header Ads Widget

ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ എത്തി.



പ്രസിദ്ധമായ പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ എത്തി. ശനിയാഴ്ച  രാവിലെ 8 മണിയോടെ കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന ആലങ്ങാട്ട് സംഘത്തെ കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി വിശേഷാല്‍ പ്രസാദം ആലങ്ങാട്ട് സംഘത്തിന് സമര്‍പ്പിച്ചു. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിച്ച് ഭക്തര്‍ അയ്യപ്പ ഗോളകയ്ക്ക് വലംവച്ച്  നീരാഞ്ജനം ഉഴിഞ്ഞു. കാവിന്‍പുറം ക്ഷേത്രത്തിലെത്തിയ ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. രഥഘോഷയാത്രക്ക് പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പോണാട് ഭഗവതിക്ഷേത്രം, കിഴതടിയൂര്‍ തൃക്കയില്‍ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതീക്ഷേത്രം, മീനച്ചില്‍ വടക്കേക്കാവ് ഭഗവതിക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം തുടങ്ങിയിടങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് ഇളങ്ങുളം ശ്രീധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെത്തി.




Post a Comment

0 Comments