ഹരിവരാസനം പുരസ്‌ക്കാരം നേടിയ സംഗീത പ്രതിഭ ആലപ്പി രംഗനാഥിനെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപിന്റെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങള്‍ ഒാണംതുരുത്തിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും ചേര്‍ന്ന് ആലപ്പി രംഗനാഥിനെ പൊന്നാടയണിയിച്ചു. സ്വാമി സംഗീതമാലപിക്കും താപസ ഗായകനല്ലോ എന്ന ഗാനമാലപിച്ചാണ് ആലപ്പി രംഗനാഥ് പഞ്ചായത്തംഗങ്ങളെ സ്വീകരിച്ചത്.
0 Comments