Breaking...

9/recent/ticker-posts

Header Ads Widget

ഡല്‍ഹി സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.



വാട്‌സ്ആപിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയെ സൗഹൃദം സ്ഥാപിച്ച് നഗ്നഫോട്ടോകളും വീഡിയോയും കരസ്ഥമാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച  ഡല്‍ഹി സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ മോനുകുമാര്‍ റാവത്ത് ആണ് പിടിയിലായത്. 2020 ജൂലൈയില്‍ യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിംഗ് വഴി ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കുകയുമായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും നല്കാത്തതിനെ തുടര്‍ന്ന് ഇവ മോനുകുമാര്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.പി.യുടെയും ഡി. വൈ. എസ് പിയുടെയും നിര്‍ദേശപ്രകാരം സിഐ കെപി ടോംസണ്‍, എസ്.ഐ അഭിലാഷ്, എസ് ഐ തോമസ് സേവ്യര്‍, എ.എസ് ഐ ഷാജിമോന്‍ എ.റ്റി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. 





Post a Comment

0 Comments