Breaking...

9/recent/ticker-posts

Header Ads Widget

എടിഎമ്മുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു



എടിഎമ്മുകളിലൂടെയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം കുറയ്ക്കുകയും, സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടും പലപ്പോഴും എടിഎമ്മുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. എടിഎമ്മുകളില്‍ പണമില്ലാത്തതും, മെഷീന്‍ കംപ്ലയിന്റുമാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. നിശ്ചിത തുകയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ കഴിയാത്തതുമൂലം ഉപഭോക്താക്കള്‍ പലതവണ എടിഎമ്മുകളില്‍ കയറിയിറങ്ങേണ്ടി വരുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ബാങ്കുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് ഇടപാടുകാര്‍ക്ക് ദുരിതമാകുന്നത്. തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുമ്പോള്‍ എടിഎമ്മുകളില്‍ പണമില്ലാതാകുന്നതും പതിവാണ്.




Post a Comment

0 Comments