Breaking...

9/recent/ticker-posts

Header Ads Widget

റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ചു ഓട്ടോ ഡ്രൈവര്‍ മാതൃകയായി.



റോഡരികില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ചു ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഏറ്റുമാനൂരിലെ ഓട്ടോഡ്രൈവര്‍ ജോര്‍ജ്ജുകുട്ടിയാണ് വഴിയില്‍ നിന്നും ലഭിച്ച 50000 രൂപ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചത്. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജോസഫ് സെബാസ്റ്റിയന്‍ ബുധനാഴ്ച രാവിലെ തെളളകത്തെ ബാങ്കില്‍ നിന്നും 50,000 രൂപ പിന്‍വലിച്ച് പോകുന്ന വഴിക്കാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടമായതായി ജോസഫ് സെബാസ്റ്റ്യന്‍ എറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വഴിയില്‍ നിന്നും പണം ലഭിച്ച ജോര്‍ജ്കുട്ടി ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി പണം ഏല്‍പ്പിക്കുകയായിരുന്നു. പരാതിക്കാരനെ വിളിച്ചു വരുത്തി എസ്.ഐ മാരായ ബിജു വി.കെ,മാത്യൂ പോള്‍, എ.എസ് ഐ ബിജു എം.പി , ഡബ്യു .പി .സി .ഒ സിസ്സാ ജോഷി, പി.സി.ഒ രാജേഷ്, എന്നിവരുടെ സാന്നിധ്യത്തില്‍ പണം തിരികെ നല്‍കി. ജോര്‍ജു കുട്ടിയെ പോലിസ് ഉദ്യോഗസ്ഥര്‍ അനുമോദിച്ചു. ജോര്‍ജു കുട്ടിയ്ക്കും പോലിസ് ഉദ്യേഗസ്ഥര്‍ക്കും നന്ദി പറഞ്ഞ് മധുരപലഹാരം നല്‍കിയാണ് ജോസഫ് സെബാസ്റ്റ്യന്‍ മടങ്ങിയത്.




Post a Comment

0 Comments