ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാര്‍ത്ഥി മരണമടഞ്ഞു. എം.സി റോഡില്‍ പുതുവേലില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ഒല്ലൂര്‍ മേലേടത്ത് നോയല്‍ എന്ന 21കാരനാണ് മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന തൃക്കൂര്‍ മുളങ്ങാട്ടുപറമ്പില്‍ ശരത്തിനെ പരിക്കുകളോടെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ കാര്‍മല്‍ കോളേജിലെ 3ാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ടോറസിനെ മറികടന്നെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
0 Comments