ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ ജുഡീഷ്യറിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. പണത്തിന്റെയും, സ്വാധീനത്തിന്റേയും ഫലമാണ് വിധിയെന്നും, ഇരക്കുവേണ്ടി പോരാടിയ സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു. പണവും, സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. പോലീസും, പ്രോസിക്യൂഷനും ഒപ്പം നിന്നെങ്കിലും, കോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. കേസ് അട്ടിമറിക്കപ്പെട്ടത് എങ്ങനെയെന്നറിയില്ല. കേസില്‍ അപ്പീല്‍ പോകുമെന്നും, മഠത്തില്‍ നിന്നുകൊണ്ടു തന്നെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. തങ്ങളുടെ പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് സിസ്റ്റര്‍ അനുപമ നന്ദിയറിച്ചു.
0 Comments