പ്രസവ വേദനയോടെ ഓടിയെത്തിയ നാടോടി യുവതിക്ക് പരിമിതിയുടെ നടുവില്‍ നിന്ന് സുഖപ്രസവത്തിന് സാഹചര്യം ഒരുക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അനുമോദനം. കോട്ടയം മെഡിക്കല്‍ കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍, നേഴ്സ്സുമാര്‍, നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ഓട്ടോ ഡ്രൈവര്‍ റെജി എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് തോമസ് കോട്ടൂര്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാജിമോന്‍, ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.
0 Comments