കിടങ്ങൂര്‍ ടൗണില്‍ മല്‍സ്യഫെഡിന്റെ ഫിഷറ്റേറിയന്‍ മൊബൈല്‍ മല്‍സ്യവിപണനവാഹനത്തില്‍ ഇടിച്ച് തീര്‍ത്ഥാടക വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ബസ് ബേയ്ക്ക് സമീപം പാര്‍ക്ക് ചെയ്ത് വിപണം നടത്തിവന്ന വാഹനത്തില്‍ പാലാ ഭാഗത്ത് നിന്നും എത്തിയ തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ബസ് ബേയ്ക്ക് സമീപം പ്രധാന റോഡിനോട് ചേര്‍ന്നാണ് വിപണനവാഹനം പാര്‍ക്ക് ചെയ്തിരുന്നത്. മല്‍സ്യം പ്രദര്‍ശിപ്പിക്കുന്നതിനായി വാഹനത്തില്‍ ഉയര്‍ത്തിവച്ചിരുന്ന ഡോറില്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം, തിരക്കേറിയ റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്ത് മല്‍സ്യവിപണനം നടത്തുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.
0 Comments